അടൂർ : അടൂർ വെറ്റിറിനറി പോളീക്ലിനിക്ക് ഒരു ഷിഫ്റ്റിൽ സ്ഥിരം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇല്ലെന്ന് പരാതി. ആനന്ദപ്പള്ളി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഇത് മൂലം ആനന്ദപ്പള്ളി സബ് സെന്ററിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സബ് സെന്ററിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും കാഷ്യൽ സ്വീപ്പറും മാത്രമെയുള്ളൂ. രാത്രി കാല ഷിഫ്റ്റിൽ പന്തളം ബ്ലോക്കിലെ ഡോക്ടറെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ രാത്രിയിൽ ഈ സ്ഥാപനത്തിലേക്ക് മാത്രമായി ഡോക്ടർ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.