പ്രമാടം : ളാക്കൂർ പ്ലാക്കൽ പമ്പ് ഹൗസിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പമ്പ് ഹൗസിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്.ഇ.ബി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് നിവേദനം നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം.മോഹനൻ,രാജി സി ബാബു, വാർഡുമെമ്പർ തങ്കമണി എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് കുടിവെള്ളവിതരണം ഉടൻ കാര്യക്ഷമമാക്കുമെന്ന് ഇരുകൂട്ടരും ഉറപ്പ് നൽകിയതായി പ്രസിഡന്റ് പറഞ്ഞു.