manojjjj
ശബരിമല തീർത്ഥാടകർ നടന്നു പോകുന്ന പാതയിൽ വഴിവിളക്ക് തെളിക്കണമെന്ന് ആവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്ത് ഒാഫസ് പടിക്കൽ നടത്തിയ ധർണ ബി.ജെ.പി കോന്നി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ജി. മനോജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മലയാലപ്പുഴ താഴം പ്രദേശത്തെ എല്ലാ വഴിവിളക്കുകളും പ്രകാശിപ്പിക്കണം എന്നാവശ്യപ്പെട്ട് പന്ത്രണ്ടാം വാർഡ് അംഗം ഷീബ രതീഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി കോന്നി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ജി. മനോജ് ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് അംഗം സുമ രാജശേഖരൻ, പ്രവീൺ കുമാർ പ്ലാവറ, സി.കെ ശ്രീജിത്ത്, നന്ദിനി സുധീർ, രാജിത് മുരുപ്പേൽ, വിനോദ്, വി.സി ശ്രീകുമാർ, സജി കണ്ണാട്ടുമണ്ണിൽ, ഗോപകുമാർ, രമ്യ നായർ, പി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് ധർണ അവസാനിപ്പിച്ചു.