ചെങ്ങന്നൂർ: കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും നഗരസഭയിലേയും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് പുതുവത്സര ചെറുകിട വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ചെങ്ങന്നൂർ നഗരസഭാ ഓഫീസിനു മുന്നിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ആദ്യവിൽപ്പന നിർവഹിച്ചു. കൗൺസിലർമാരായ സിനി ബിജു,കെ.ഷിബുരാജൻ, മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്മാരായ എം.കെ സന്തോഷ് കുമാർ,കെ.എസ് ശരത്കുമാർ, ഗായത്രീദേവി, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആശാ കിരൺ, മെന്റർ കെ.എ ശോഭന കുമാരി എന്നിവർ പ്രസംഗിച്ചു. 24 വരെ നടക്കുന്ന വിപണന മേളയിൽ കരകൗശല വസ്തുക്കൾ, വിവിധയിനം പലഹാരങ്ങൾ, വീടുകളിൽ നിർമ്മിച്ച കേക്കുകൾ, ധാന്യപ്പൊടികൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭിക്കും.