ration
ഉപഭോക്തൃ വാരാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉപഭോക്തൃ വാരാചരണം 2021ന്റെ നഗരസഭാതല ഉദ്ഘാടനം 33ാം നമ്പർ റേഷൻ കടയിൽ മുൻ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർ ജി. ഗിരീഷ്, ഷേർളി തമ്പി, ടി.പി സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.