e-sram
സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്ജ്, എസ്.സുധാമണി, കോഓർഡിനേറ്റർ കെ.വി തോമസ് എന്നിവർ പ്രസംഗിച്ചു.