കൊ​ടു​മൺ: അ​ങ്ങാ​ടി​ക്കൽ തെ​ക്ക് എ​സ്.എൻ.വി.ഹ​യർ സെ​ക്കൻഡ​റി ആൻ​ഡ് വൊ​ക്കേ​ഷ​ണൽ ഹ​യർ സെ​ക്കൻഡ​റി സ്​കൂ​ളി​ന്റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങൾ​ക്കു മ​ന്നോ​ടി​യാ​യി പ​താ​ക ഉ​യർ​ത്തൽ ച​ട​ങ്ങ് ന​ട​ത്തി. ശി​വ​ഗി​രി മ​ഹാ​സ​മാ​ധി​യിൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ പ​താ​ക കൊ​ടു​മ​ണ്ണിൽ നി​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങൾ​ക്കു ശേ​ഷം സ്​കൂ​ളി​ലെ​ത്തി​ച്ചു. മാ​നേ​ജർ രാ​ജൻ ഡി. ബോ​സ് പ​താ​ക ഉ​യർ​ത്തി. അ​ഡ്വ.മ​ണ്ണ​ടി മോ​ഹ​നൻ, രാ​ഹുൽ ച​ന്ദ്രൻ, കെ.കെ.അ​ശോ​ക് കു​മാർ, എം.എൻ.പ്ര​കാ​ശ്, ആർ.ബി​നു, സി.വി.ച​ന്ദ്രൻ, കെ.ജി. പു​രുഷോ​ത്ത​മൻ എ​ന്നി​വർ സം​സാ​രി​ച്ചു. ഒ​രു വർ​ഷം നീ​ണ്ടു നിൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9 ന് മ​ന്ത്രി പി.പ്ര​സാ​ദ് നിർ​വ​ഹി​ക്കും.