ചെങ്ങന്നൂർ: പി.ടി തോമസ് സമാനതകളില്ലാത്ത നേതാവായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മുബാബുപ്രസാദ് എക്‌സ് എം.എൽ.എ അനുസ്മരിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തനായ നേതാവിന്റെ മരണം കോൺഗ്രസിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ബാബു പ്രസാദ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, നളന്ദ ഗോപാലകൃഷ്ണൻനായർ, ഡി.സി.സി സെക്രട്ടറി പി.വിജോൺ, മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കെദേവദാസ്, ആർ.ബിജു, ശശി.എസ് പിള്ള,ദിലീപ് ചെറിയനാട്, എൻ.ആനന്ദൻ, തോമസ് എബ്രഹാം, വരുൺ മട്ടയ്ക്കൽ, സി.എം തോമസ്, കെ.വി.വിജയകുമാർ, സതീഷ് മാണിക്കശേരി, പി.സി തങ്കപ്പൻ എന്നിവർ സംസാരിച്ചു.