റാന്നി:പെരുനാട് മാടമണ്ണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മാടമൺ എക്‌സൈസ് ഓഫീസിനു സമീപമായിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തെലുങ്കാനാ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.