puncha
കവിയൂർ പുഞ്ചയിൽ വിതയുത്സവം പാടശേഖര സമിതി പ്രസിഡന്റ്‌ ഡോ. റജിനോൾഡ് വർഗീസ് നിർവ്വഹിക്കുന്നു

തിരുവല്ല: 350 ഏക്കറിലെ കവിയൂർ പുഞ്ചയിൽ വിത്ത് വിത തുടങ്ങി. മഴയും പാടത്തെ വെള്ളക്കെട്ടും കാരണം ഒരുമാസത്തോളം വൈകിയാണ് ഇത്തവണ വിത്ത് വിതച്ചത്. വിതയ്ക്കൽ ഒരാഴ്ചകൊണ്ട് പൂർത്തിയാകും. വിളവെടുപ്പിന് 90 ദിവസം വേണ്ടിവരുന്ന മണിരത്നം വിത്താണ് വിതയ്ക്കുന്നത്. അണ്ണവട്ടം പ്രദേശത്ത് ഇന്നലെ രാവിലെ പാടശേഖര സമിതി പ്രസിഡന്റ്‌ ഡോ. റജിനോൾഡ് വർഗീസ് വിതയുത്സവം ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ, ട്രഷറർ ഫിലിപ്പ് ഫിലിപ്പ്, കൃഷി ഓഫീസർ ഷീജ വി, കൃഷി അസിസ്റ്റന്റ് ജയചന്ദ്രൻ, മുൻ കൗൺസിലർ ബാപ്പു കിഴക്കൻ മുത്തൂർ, റെജി കണ്ണോത്ത്, കർഷകരായ ശശിധരൻ നായർ, വിപിൻ തകഴി, സജി എടത്വ എന്നിവർ പങ്കെടുത്തു.