
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 204779 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതനായ പ്രമാടം സ്വദേശി (90) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ മരിച്ചു. ഇന്നലെ 187 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202300 ആണ്. ജില്ലക്കാരായ 1029 പേർ ചികിത്സയിലാണ്. ഇതിൽ 1006 പേർ ജില്ലയിലും 23 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 5826 പേർ നിരീക്ഷണത്തിലാണ്.