ചെങ്ങന്നൂർ: ചെറിയനാട് സ്റ്റേഷനിലെ റെയിൽവേ പാളത്തിൽ വൃദ്ധനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് സുരേഷ് ഭവനത്തിൽ സുകുമാരൻ (68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് ചെന്നൈ മെയിൽ തട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംസ്കാരം പിന്നീട്. ഭാര്യ: സരള. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമകൾ: മഞ്ജു.