അടൂർ : നഗരസഭ 28 വാർഡുകളിലായി പല കെട്ടിടങ്ങൾക്കും നിലവിൽ കെട്ടിട നമ്പറിൽ മാറ്റമുള്ളതിനാൽ

നികുതി അടയ്ക്കുന്നതിനും, സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. . ഇതിന് പരിഹാരമായി 27‌ മുതൽ ജനുവരി 5 വരെ നഗരസഭ ഓഫീസിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ആക്ഷേപം ഉള്ളവർ അപേക്ഷ, കരം അടച്ച രസീത് തുടങ്ങി പ്രസ്തുത കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അനധികൃത നിർമ്മാണം ഒന്നും തന്നെ ഇല്ലാത്ത കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. ഈ സൗകര്യം അടൂർ നഗരസഭാ വാസികൾ പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.