തിരുവല്ല: പെരിങ്ങരയിൽ സി.പി.എം നേതാവ് പി.ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ ഭീകരതയ്‌ക്കെതിരെ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ഇന്നുമുതൽ യുവജന പരേഡ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5ന് കുറ്റൂർ ജംഗ്ഷനിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 9ന് പരുമല തിക്കപ്പുഴയിൽ നിന്ന് യുവജന പരേഡ് ആരംഭിക്കും. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.സെക്രട്ടറി പി.ബി സതീശ് കുമാർ എന്നിവർ പരേഡ് നയിക്കും. സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.ആർ. മനു ജാഥാ മാനേജരുമാണ്. 9.30ന് ആലംതുരുത്തി, പൊടിയാടി, കാവുംഭാഗം, അഴിയടത്തുചിറ, സ്വാമിപാലം, കോസ്മോസ് ജംഗ്ഷൻ, പെരിങ്ങര, ചാത്തങ്കരി കടവ് എന്നിവിടങ്ങളിലൂടെ വൈകിട്ട് 5ന് ചാത്തങ്കരി എസ്.എൻ.ഡി.പി സ്കൂൾ ഗ്രൗണ്ടിൽ യുവജന പരേഡ് സമാപിക്കും. ഡി.വൈ.എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ എ.എ റഹീം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി.തോമസ് പ്രസംഗിക്കും.