 
ശബരിമല: പാണ്ടിത്താവളത്തിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായി. കഴിഞ്ഞ രാത്രിയിലും കാട്ടാനകൾ പാണ്ടിത്താതാവളത്തിലെ ശ്രീഹരി ഹോട്ടലിനു സമീപത്തു വരെത്തി. പിടിയാനായും മൂന്നു കുട്ടിയാനകളുമാണിവിടെ പതിവായെത്തുന്നതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. പുല്ലുമേട് വഴിയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുക്കുന്നതിനാൽ ഈ പ്രദേശം വിജനമാണ് . ഇതാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണം.ഇവിടെ ഹോട്ടൽ ജീവനക്കാർ പടക്കമെറിഞ്ഞും തീകൂട്ടിയും ആനകളെ തുരത്തും. പാണ്ടിത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷണാവശിഷ്
ടങ്ങൾ ഭക്ഷിക്കുന്നതിനാണ് കാട്ടാനകൾ എത്തുന്നത് .