റാന്നി: മലയാള കാവ്യ സാഹിതി ജനുവരി 23ന് നടത്തുന്ന നേർക്കാഴ്ച പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ എഴുത്തുകാർക്കായി കഥ, കവിതാ രചനാ മത്സരം നടത്തുന്നു. വിഷയനിബന്ധനയോ പ്രായപരിധിയോ ഇല്ല. തിരഞ്ഞെടുക്കുന്നവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ഇ.ടി അനിത, ജില്ലാ സെക്രട്ടറി, മലയാള കാവ്യ സാഹിതി, പടിത്തറക്കൽ വീട്, മക്കപ്പുഴ പി.ഒ. റാന്നി എന്ന വിലാസത്തിൽ ജനുവരി 15 മുമ്പ് അയക്കണം.