dayalisis

പത്തനംതിട്ട: വൈസ് മെൻ ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിലുള്ള ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് 4 ന് പന്തളം സി.എം ഹോസ്‌പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വൃക്ക രോഗികളെ സഹായിക്കുന്നതിനാണ് ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നത്. 6.5 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എം.പി സെന്റിനറി പ്രൊജക്ട് ഉദ്ഘാടനം നിർവഹിക്കും. ഡയറക്ടർ ജോബി ജോഷ്വാ അദ്ധ്യക്ഷത വഹിക്കും. ഡോ. ആനന്ദ് ജേക്കബ് വർഗീസ്, ഷാനവാസ് ഖാൻ ,വി .എ .എ ഷുക്കൂർ, ജോൺസൺ സക്കറിയ, ജോർജ് ഡാനിയൽ, സി. എം. ഖായിസ്, ഡോ. ടി. ജി. വർഗീസ്'' , സ്മിജു ജേക്കബ് എന്നിവർ സംസാരിക്കും. സൗജന്യ ഡയാലിസിസ് സഹായത്തിന് ഫോൺ : 9496148269.

വാർത്താ സമ്മേളനത്തിൽ മിഡിൽ ഈസ്റ്റ് റീജിയൻ റീജണൽ ഡയറക്ടർ ജോബി ജോഷ്വാ, ജോർജ് ഡാനിയൽ, പ്രൊഫ. കോശി തോമസ്, കെ. ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു.