 
തെങ്ങമം : കൃഷിയുടെ മഹത്വവും, കാർഷിക സംസ്കാരവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി പഴകുളം കെ.വി.യു.പി സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ദേശീയ കർഷക ദിനം (കിസാൻ ദിവസ് ) ആചരിച്ചു. കൃഷി ഉപജീവന മാർഗമായി സ്വീകരിച്ച കർഷകരായ കെ.ശിവൻകുട്ടി ,പുന്നലത്തു കിഴക്കേതിൽ, തെന്നാപ്പറമ്പ് ചാല, കെ.സതീശൻ നായർ, സതീഷ് ഭവനം പുള്ളിപ്പാറ, ഡി. ശശിധരൻ കല്ലുതുണ്ടിൽ, തെങ്ങുംതാര എന്നീ കർഷകരെ അവരുടെ കൃഷിയിടങ്ങളിലെത്തി ആദരിച്ചു. കാർഷിക ക്ലബ് അംഗങ്ങളായ ചിത്രസംഗീത്, തീർത്ഥ.എൻ,കെ.ആർ.ശാകംബരി, വരുൺഎസ്.നായർ സ്കൂൾ ഹെഡ്മിസ്ട്രസ്, കവിതാ മുരളി, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ്, അദ്ധ്യാപകരായ വന്ദന.വി.എസ്, ശാലിനി.എസ് എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.