പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം വാഴമുട്ടം 1540ാം നമ്പർ ശാഖയിലെ ഗുരു പ്രതിഷ്ഠാ വാർഷികവും കുടുംബസംഗവമവും 25ന് നടക്കും. പുലർച്ചെ അഞ്ചിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. എട്ടിന് ഗുരുഭാഗവത പാരായണം. 11.30ന് കുടുംബസംഗമവും അവാർഡ് ദാനവും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഡി. അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് സി.എസ്.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ടി.എൻ. ഗോപിനാഥൻ, യൂണിയൻ കൗൺസിലർമാരായ കെ.എസ്.സുരേശൻ, പി.കെ പ്രസന്നകുമാർ, ശാഖ വനിതാസംഘം സെക്രട്ടറി വിജയകുമാരി മോഹൻദാസ്, ശാഖ വൈസ് പ്രസിഡന്റ് കെ.പീതാംബരൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് അന്നദാനത്തിന് ശേഷം ഗുരുഭാഗവത പാരായണം, ദീപാരാധന, ഗുരുപൂജ, പുഷ്പാഞ്ജലി തുടങ്ങിയവ നടക്കും.