അടൂർ: പറക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണവും, അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന് ആദരാഞ്ജലികളും അർപ്പിച്ചു. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്നച്ചൻ മാതിരംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഡി.ഗോപിമോഹൻ, ജി.കെ.പിള്ള, സാലു ജോർജ്ജ്, ഭാസി പറക്കോട്, തങ്കച്ചൻ കാഞ്ഞിരവേലി, എം.പി.രാജേന്ദ്രൻ, സൈജു ജോൺ,ജോണി കൊച്ചുവിള എന്നിവർ പ്രസംഗിച്ചു.