hss
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ക്രിസ്മസ് ആശംസകളുമായി എത്തിയപ്പോൾ

അടൂർ : കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കടമ്പനാട് പഞ്ചായത്ത് കാര്യാലയം സന്ദർശിച്ച് കരോൾഗാനം പാടിയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ പതിനേഴ് അംഗങ്ങൾക്കും കേക്ക് നൽകിയും ക്രിസ്മസ് ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപിന്റെ നേതൃത്വത്തിൽ മധുരം നല്കിയാണ് കുട്ടികളെ വരവേറ്റത്. സ്കൂളിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്നുവരെ നടക്കുന്ന നാഷണൽ സർവ്വീസ് സ്കീം ക്യാമ്പിന്റെ നോട്ടീസും പ്രകാശനം ചെയ്തു. ഫാ.റിഞ്ചു പി. കോശി , അർച്ചനാദേവി.ആർ.ഡി, രാജലക്ഷ്മി.വി, ലിബി സി. ബേബി, ആശിഷ് ടി. ജോർജ് , ജോസി സി. തോമസ് എന്നിവർ നേതൃത്വം നൽകി.