അടൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റിയുടെയും കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ അടൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സൗജന്യ ഹൃദ്‌രോഗ നിർണയ ക്യാമ്പ് നടത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.എസ് മനോജ് അദ്ധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, സൊസൈറ്റി രക്ഷാധികാരി പി.ബി ഹർഷകുമാർ, സെക്രട്ടറി അഡ്വ.എസ് ഷാജഹാൻ, കോ - ഓർഡിനേറ്റർ ഏ ആർ.ജയകൃഷ്ണൻ, അഡ്വ.ഡി.ഉദയൻ, റോഷൻ ജേക്കബ്, പി.രവീന്ദ്രൻ, ഡോ.നിഷാദ് എന്നിവർ സംസാരിച്ചു. ഡോ.കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കാർഡിയോളജി വിഭാഗം തലവൻ ഡോ. സുനിൽ അഗർവാളിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഡോ അർഷാദ്, ഡോ.അയ്യപ്പദാസ് എന്നിവർ രോഗികളെ പരിശോധിച്ചു.