daily
കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബി.എസ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു.

പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറിയും മാനേജ്മെന്റ് പ്രതിനിധിയുമായ ഡി. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജിജോ മോഡി, കെ.എസ് ദീപ്തി , ഡോ. ഇന്ദു സി. നായർ,വി.എസ് പ്രവീൺകുമാർ, ഡോ. ഷാജി എൻ. രാജ്, കെ.എൽ ബിന്ദു എന്നിവർ പങ്കെടുത്തു. ക്യാമ്പ് 29ന് സമാപിക്കും. മികച്ച എൻ.എസ്.എസ് വോളണ്ടിയർ അവാർഡ് അച്ചു മനോജ്, സായൂജ്യ എന്നിവർക്ക് വിതരണം ചെയ്തു.