
പ്രമാടം : ഭവനരഹിതർക്ക് വീട് നൽകാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്‌കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീട് ഇന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറും.കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സീതത്തോട് പഞ്ചായത്ത് അഞ്ചാം വാർഡിലെ വാലുപാറ ഉറുമ്പിനി വാലുപറമ്പിൽ രാമചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറുന്നത്. 8 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂർത്തീകരിച്ചത്. യു.കെ മലയാളി അസ്സോസിയേഷനാണ് സ്‌പോൺസർ ചെയ്തത്.
കോന്നി മണ്ഡലത്തിലെ ഭവനരഹിതർക്ക് സുമനസുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വീടു നിർമ്മിച്ചു നൽകുന്നതാണ് കരുതൽ ഭവന പദ്ധതി.