perumpetty
ബാബറി ബാഡ്ജ് പ്രതികളുടെ അറസ്റ്റ് വൈകുന്നു യുവമോർച്ച സ്റ്റേഷൻമാർച്ച് നടത്തി

മല്ലപ്പള്ളി : ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ തടഞ്ഞു നിറുത്തി ബലമായി " ബാബറി" എന്ന സ്റ്റിക്കർ പതിപ്പിച്ച് എസ്.ഡി.പി.പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീപ്രഭുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ്,ജില്ലാ ജന:സെക്രട്ടറി അയിരൂർ പ്രതീപ്,ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിന്ദു, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്.പണിക്കർ,മണ്ഡലം ജന:സെക്രട്ടറി അരുൺ നായർ, രാജേഷ് കോറ്റനാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹരികുമാർ കോട്ടാങ്ങൽ , അനിൽ കൊറ്റനാട്, എന്നിവർ സംസാരിച്ചു.