 
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കുന്ന സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർവീസ് സംഘടനകളുമായി ചർച്ചചെയ്യാതെയും സർക്കാർ വിഹിതം ഉൾപ്പെടുത്താതെയും ഏകപക്ഷീയമായി സർക്കാർ തീരുമാനമെടുക്കുന്നതിൽ ഫെറ്റോ ജില്ലാ സമിതി പ്രതിഷേധിച്ചു. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു. എൻ.ജി. ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി.സാബു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ഗിരീഷ്, ജെ.രാജേന്ദ്രക്കുറുപ്പ്, ജി.കണ്ണൻ, കെ.ബി.ശശികുമാർ എന്നിവർ സംസാരിച്ചു.