പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1971ലെ ഇൻഡോ പാക് യുദ്ധ വിജയത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് നിന്ന് ആരംഭിച്ച അമർജവാൻ സ്മൃതിയാത്ര ആറന്മുളയിൽ സമാപിച്ചു. എരുമക്കാട് യുദ്ധസ്മാരകത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം നടത്തിയ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വാസുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. മഹിളാവിംഗ് ജനൽ സെക്രട്ടറി തുളസി ശങ്കർ ജാഥാ സന്ദേശം നൽകി. സതീഷ് ചന്ദ്രൻ പി., ട്രഷറർ എം. ജയന്തൻ, വൈസ് പ്രസിഡന്റ് ടി. പദ്മകുമാർ, സെക്രട്ടറി വി. എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, ജില്ലാ പ്രസിഡന്റ് ടി. സി. മാത്യു, രത്‌നാ നായർ, എം. എം. മാത്യു, എസ്. പദ്മകുമാർ, ജി. കാർത്തികേയൻ, പി. റ്റി. ബാബു തുടങ്ങിയവർ സംസാരിച്ചു. ചിന്നമ്മ ഫിലിപ്പോസ്, ബൈജു. ബി തുടങ്ങിയവരെ ആദരിച്ചു.