പത്തനംതിട്ട: അട്ടത്തോട് ട്രൈബൽ സ്കൂളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം വിതരണം ഇന്ന് നടക്കും.രാവിലെ 10.30ന് ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഫാ.ബെൻസി മാത്യു കിഴക്കേടത്ത് ക്രിസ്മസ് ദിന സന്ദേശം നൽകും. ഹെഡ്മാസ്റ്റർ ബിജു തോമസ്, അദ്ധ്യാപകരായ സുമേഷ് ചന്ദ്ര, അഭിലാഷ്, പി.ടി.എ പ്രസിഡന്റ് രജിത് രാജ് തുടങ്ങിയവർ പങ്കെടുക്കും.