water-authoraty

പത്തനംതിട്ട: ജലജീവൻ മിഷൻ മുഖേന വാട്ടർ കണക്ഷൻ ലഭിക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളിൽ നിന്ന് പലരും പണം പിരിക്കുന്നതായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വാട്ടർ അതോറിട്ടി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കൾ പണം നൽകരുതെന്ന് ജല അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു. കേരളാവാട്ടർ അതോറിട്ടി പണം പിരിയ്ക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾ വഞ്ചിതരാകാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.