sevans
അംബേദ്കർ കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ നിധീഷ് എസ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച അംബേദ്കർ കപ്പ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ നിധീഷ് .എസ് ഉദ്ഘാടനം ചെയ്തു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സനീഷ്.പി.എം അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്വപ്ന മുളക്കുഴ യുണൈറ്റഡ് എഫ്.സി കോട്ടയത്തെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഫിഫാ സ്‌പോർട്ടിങ് എഫ്.സി കൊല്ലം രണ്ടു ഗോളുകൾക്ക് ജനനി പത്തനംതിട്ടയെ പരാജയപ്പെടുത്തി. നാളെ ആദ്യ മത്സരത്തിൽ ഫിനിക്‌സ് പത്തനംതിട്ടയും പികെ സെവൻസ് പൂപ്പൻകരയും തമ്മിലും രണ്ടാം മത്സരത്തിൽ യുവശക്തി വെട്ടിയാറും മംഗളം പെരിങ്ങാലയും തമ്മിലും ഏറ്റുമുട്ടും.