24-kattupanni
മല്ലപ്പള്ളിയിൽ പിടികൂടിയ കാട്ടുപന്നിക്കൊപ്പം വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും

മല്ലപ്പള്ളി: കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂപ്പാറ പുതുശേരി ഐക്കരപ്പടിയിൽ മൂന്നൂറ് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ആനിക്കാട് സ്വദേശി പുന്നൂസാണ് ഇന്നലെ 3 മണിയോടു കൂടി കാട്ടുപന്നിയെ വെടിവെച്ചത്. റാപ്പിഡ് റെസ്‌പോൺസ് ടീം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജെ മുഹമ്മദ് റൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്, കെ.അരുൺ രാജ് എസ്.നിധിൻ ജെ.ആർ, രജനീഷ് എന്നിവർ സ്ഥലത്തെത്തി. പഞ്ചായത്ത് അംഗം മോളിക്കുട്ടി ഷാജി, പ്രദേശവാസികളായ റെജി പാറയ്ക്കൽ, അഖിൽ കെ.ഷാജി എന്നിവർ കാട്ടുപന്നിയെ വനപാലകർക്ക് കൈമാറി.