 
ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ ഉൾക്കൊണ്ട് യുവജനങ്ങൾ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായുളള പ്രവർത്തനങ്ങളും പദ്ധതികളും യോഗനേതൃത്വം ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയുക്ത എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് ഷോൺ മോഹനൻ, സെക്രട്ടറി രാഹുൽ രാജ്, ട്രഷറർ പ്രസിതാ പ്രസാദ്, കമ്മിറ്റിയംഗങ്ങളായ അരുൺ തമ്പി,സുജിത്ത് വെണ്മണി, വിഷ്ണുരാജ്, ഗണേഷ്, മിഥുൻ,യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, കെ.ആർ മോഹനൻ, ദേവരാജൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.