തിരുവല്ല: കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടിഞ്ഞില്ലത്ത് കെ.കരുണാകരന്റെ 11-ാം ചരമദിനാചരണത്തിന്റെ ഭാഗമായി സ്മൃതി സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.സണ്ണി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്രിസ്റ്റഫർ ഫിലിപ്പ്,തോമസ് കോവൂർ, സന്ദീപ് തോമസ്,റോയി വർഗീസ്, തോമസ് ജോസഫ് കളരിക്കൽ,സി.വി ചെറിയാൻ, ബൈജു പന്നിക്കുഴി എന്നിവർ പ്രസംഗിച്ചു.പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു.