അടൂർ : ബി.ആർ.സിയുടെ കീഴിൽ വടക്കടത്തുകാവിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമായ ഒാട്ടിസം സെന്ററിൽ കേരള പൊലീസ് ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സെന്ററിന് സ്നേഹസമ്മാനമായി പൊലീസ് സേന വാട്ടർപ്യൂരിഫയർ സമ്മാനിച്ചു. ഏറത്ത് പഞ്ചായത്തംഗം സൂസൻ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി കമാണ്ടന്റ് വി.വി.ശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീലേഖ, അസി.കമാണ്ടർമാരായ സത്യശീലൻ,സുമേഷ്,പൊലീസ് ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിനോദ്, സെക്രട്ടറി അഞ്ജുകൃഷ്ണൻ, വടക്കടത്തുകാവ് ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രജന കെ.ആർ,ബി.ആർ.സി ട്രെയിനർ സൗദാമിനി , സ്മിത എം.നാഥ് , ദിലീപ് ജി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ മണികണ്ഠൻ നിർവഹിച്ചു.വിവിധ കലാപരിപാടികൾക്കാെപ്പം വാഴമുട്ടം സ്നേഹപച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്നേഹവിരുന്നും നടന്നു.