photo
തിരുവല്ല മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പ്പ വിതരണം യൂണിയൻ പ്രസിഡന്റ്‌ ഡി. അനിൽകുമാർ ഉൽഘാടനം ചെയ്യുന്നു

തിരുവല്ല: മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 1.10കോടി രൂപ വായ്പ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി ജെ. ശാന്തസുന്ദരൻ, നബാർഡ് കോട്ടയം ഡവലപ്മെന്റ് മാനേഡ് രജി വർഗീസ്, മൈക്രോ ക്രെഡിറ്റ് ആൻഡ് അഗ്രികൾച്ചർ മാനേജർ ലിന്റ സഖറിയാ, ബാങ്ക് അസി.മാനേജർ മീര എൻ.നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ സി.എസ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. പത്ത് വനിതാ സ്വയംസഹായ സംഘങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പാ വിതരണം നടത്തിയത്.