അടൂർ : സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ 'മതേതര ഇന്ത്യ നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡോ.രാജ ഹരിപ്രസാദ് വിഷയാവതരണം നടത്തി. വി.വേണു അദ്ധ്യക്ഷത വഹിച്ചു. കെ.എൻ സുനിൽ ബാബു, പി.ബി ഹർഷകുമാർ, അഡ്വ.എസ്.മനോജ്, കെ.കുമാരൻ, സി. രാധാകൃഷ്ണൻ ,ദിവ്യാ റെജി മുഹമ്മദ്, പി.രവീന്ദ്രൻ, കെ.ജി വാസുദേവൻ, ടി.മധു, അഡ്വ.ഡി.ഉദയൻ, കെ.ജി ബിജു എന്നിവർ സംസാരിച്ചു. 'അട്ടിമറിക്കുന്ന തൊഴിലുറപ്പ് പദ്ധതി' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി വിഷയാവതരണം നടത്തി. ടി.ഡി.ബൈജു, റോയി ഫിലിപ്പ്, റോഷൻ ജേക്കബ്, ടി.ഡി.സജി എന്നിവർ പങ്കെടുത്തു.