പത്തനംതിട്ട : ക്ഷീര വികസന വകുപ്പിന് കീഴിൽ അടൂരിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സെന്ററിൽ ക്ഷീരകർഷകർക്കായി തീറ്റപ്പുൽകൃഷി എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന പരിശീലനം 27,28 തീയതികളിൽ നടത്തും. താൽപ്പര്യമുള്ളവരും രണ്ടു ഡോസ് വാക്‌സിനേഷൻ എടുത്തവരുമായ ക്ഷീരകർഷകർക്ക് രജിസ്റ്റർ ചെയ്യാം. 04734 299869, 9495390436, 7025216927, 6238355698 എന്നീ നമ്പറുകളിൽ വിളിക്കുകയോ, വാട്‌സ്അപ്പ് ചെയ്‌തോ പരിശീലനത്തിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പരിശീലനം.