drown

പത്തനംതിട്ട : സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവെ നാലു വർഷം കൊണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഓമല്ലൂർ വില്ലേജിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവെ ആരംഭിക്കും. സംസ്ഥാനത്തെ 20 ശതമാനം വില്ലേജുകളിൽ ഡ്രോൺ ഉപയോഗിച്ചുളള സർവെയും ബാക്കി മറ്റുസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സർവെയുമാണ് നടക്കുക. ഡ്രോൺ സർവെയുടെ ആദ്യഘട്ടത്തിനാണ് ഓമല്ലൂരിൽ തുടക്കമിടുന്നത്. ഇതിന്റെ ചർച്ചയ്ക്കായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം 27 ന് രാവിലെ 9ന് ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നടക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.