പന്തളം: വാഹനാപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുളനട ഞെട്ടൂർ ആശാരിപറമ്പിൽ രാജേന്ദ്രൻ ആചാരി (65) മരിച്ചു.ഡിസംബർ 2ന് കൊഴുവല്ലൂർ അറന്തക്കാട് വച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : രാജേഷ്, രാഖി.