25-anusmaranam
തെ​ങ്ങ​മം ഗ​വ.ഹൈ​സ്​കൂ​ളിൽ തു​ട​ങ്ങി​യ നോ​ള​ജ് അ​ക്വി​സി​ഷൻ പ്രോ​ഗ്രാ​മും സു​ഗ​ത​കു​മാ​രി ടീ​ച്ചർ അ​നു​സ്​മ​ര​ണ​വും അ​തി​വേ​ഗ കാർ​ട്ടൂ​ണി​സ്റ്റ് അ​ഡ്വ: ജി​തേ​ഷ്​ജി ഉ​ദ്​ഘാട​നം ചെ​യ്യുന്നു

തെ​ങ്ങ​മം : കു​ട്ടി​ക​ളു​ടെ പൊ​തു വി​ഞ്​ജാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​തൽ ധാ​ര​ണ നൽ​കു​ന്ന​തി​നു​മാ​യി തെ​ങ്ങ​മം ഗ​വ.ഹൈ​സ്​കൂ​ളിൽ തു​ട​ങ്ങി​യ 'നോ​ള​ജ് അ​ക്വി​സി​ഷൻ പ്രോ​ഗ്രാ​മി​ന്റെ ' ഉ​ദ്​ഘാ​ട​ന​വും സു​ഗ​ത​കു​മാ​രി ടീ​ച്ചർ അ​നു​സ്​മ​ര​ണ​വും കാർ​ട്ടൂ​ണി​സ്റ്റ് അ​ഡ്വ.ജി​തേ​ഷ്​.ജി നിർ​വ​ഹി​ച്ചു. എ​സ്.എം.സി ചെ​യർ​മാൻ വി.ര​വീ​ന്ദ്രൻപി​ള്ള അ​ദ്ധ്യക്ഷ​നാ​യി. പ്ര​ഥ​മാദ്ധ്യാ​പ​കൻ രാ​ധാ​കൃ​ഷ്​ണൻ ടി.പി.,​ വാർ​ഡ് മെ​മ്പർ ര​ഞ്​ജി​നി രാ​ജൻ, ശി​ലാ സ​ന്തോ​ഷ്, പ്രിൻ​സി​പ്പൽ ബി.ബി​ന്ദു, ഇ​ന്ദി​രാ​ഭാ​യ് ടീ​ച്ചർ, എ​സ്​.എം.സി അം​ഗം ബി​ന്ദു.കെ,​ സീ​നി​യർ ടീ​ച്ചർ സ​ജി.എ​സ് എ​ന്നി​വർ സംസാരിച്ചു.പ്രോ​ഗ്രാ​മിൽ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ജീ​വ​മാ​യ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി.