 
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ  കോർപ്പറേറ്റ് അനുകൂല സ്വകാര്യവത്കരണ നയങ്ങൾ പ്രതിരോധിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അർഹതയുള്ള എല്ലാ പ്രൊഫഷണൽ വിഭാഗങ്ങൾക്കും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക, സമയബന്ധിതമായി ഡി.പി.സി ചേർന്ന് അർഹതപ്പെട്ട പ്രൊമോഷൻ, ഗ്രേഡ്, എന്നിവ യഥാസമയം അനുവദിക്കുക, വിവിധ വകുപ്പുകൾ കാലോചിതമായി പുനഃസംഘടിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതു ജനങ്ങളുടെയും ക്ഷേമത്തെ കരുതി കെ.ജി.ഒ.എഫ്.സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി കെ.ജി.ഒ.എഫ്. ജില്ലാ കമ്മിറ്റി, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ മാർച്ചും ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ധർണ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ്.ജില്ലാ പ്രസിഡന്റ് അനിൽ എം.അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ്.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.ഡി.കോശി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സായി പ്രസാദ്, ജോയിന്റ് കൗൺസിൽ കോർഡിനേറ്റർ മനോജ് കുമാർ എ.കെ.എസ്ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹാബി സി.കെ സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ് പുഷ്പ എന്നിവർ സംസാരിച്ചു.കെ.ജി.ഒ.എഫ്. ജില്ലാ ട്രഷറർ അജിത് ഗണേഷ് എന്നിവർ സംസാരിച്ചു.