25-electric-post
മാർഗതടസമായി നിൽക്കുന്ന വൈദ്യുതപോസ്റ്റ്

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ 10-ാം വാർഡിൽപ്പെട്ട കുളത്തിങ്കൽ പയ്യളാനിൽ റോഡിൽ മാർഗതടസമായി നില്ക്കുന്ന വൈദ്യുതപോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ. അധികൃതരെ സമീപിച്ചിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ പോസ്റ്റിന് സമീപത്തുകൂടിയുള്ള പഞ്ചായത്ത് വഴിയിൽ പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് അടിയന്തരമായി നടപടി സ്ഥീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.