p

ശബരിമല: മണ്ഡലകാല തീർത്ഥാടനവേളയിൽ കഴിഞ്ഞ 25 വരെ ശബരിമലയിൽ 78.92 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വർഷം ഈ കാലയളവിൽ 8.39 കോടിയായിരുന്നു ആകെ ലഭിച്ചത്. 2019 ൽ വരുമാനം 156 കോടി രൂപയായിരുന്നു. ഇത്തവണ 10,35,000 തീർത്ഥാടകർ ദർശനം നടത്തിയെന്നും ദേവസ്വംബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. അരവണ വില്പനയി​ലൂടെ 31 കോടിയും കാണിക്കയായി 29 കോടിയും അപ്പം വില്പനയിലോടെ 3. 52 കോടിയും ലഭിച്ചു. ഡിസംബർ 25 വരെയുള്ള കണക്കാണിത്‌. ഭണ്ഡാരത്തിലെ കുറച്ച്‌ പണം എണ്ണാനുണ്ട്‌.