തെങ്ങമം: പെരിങ്ങനാട് സെന്റ് ഗ്രിഗോറി​യോസ് പള്ളിയിലെ സെന്റ്. ജോർജ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് സന്ധ്യയും കാൻസർ സഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചി​ത്ര താരം ജയൻ മുഖ്യ അതിഥി ആയിരുന്നു. യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോൺ സാമുവൽ തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. ഫാ.ലിജിൻ കടുവങ്കൽ, പി.ജി.വർഗ്ഗീസ്, സാം മാത്യു, ആശാഷാജി, ആഷിൽ സാം എന്നിവർ പ്രസംഗിച്ചു.