 
പത്തനംതിട്ട: വള്ളിക്കോട് വാഴമുട്ടം പുതുപ്പറമ്പിൽ മേലെമുറിയിൽ പി.എം.കരുണാകരൻ (98) നിര്യാതനായി. അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നതുപ്രകാരം മൃതശരീരം ആലപ്പുഴ മെഡിക്കൽ കോളേജിന് കൈമാറി. ബന്ധു ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ, കരുണാകരന്റെ സഹോദരപുത്രനും മുൻവള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മണിലാൽ, ശ്രീലാൽ, ശ്രീദത്, അനിൽകുമാർ, എൻ.ടി.ശ്രീദത്, രജി എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഡോ.സാജുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. കരുണാകരൻ അവിവാഹിതനായിരുന്നു.