പത്തനംതിട്ട : എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പൂർവ കൗൺസലിംഗ് ജനുവരി 8,9 തീയതികളിൽ നടക്കും. എട്ടിന് രാവിലെ 9.30ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. രാജേഷ് പൊന്മല, ഡോ. ശരത് ചന്ദ്രൻ, ബിന്ദു ടീച്ചർ, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഷൈലജാ രവീന്ദ്രൻ എന്നിവർ ക്ലാസെടുക്കും. മുമ്പ് രജിസ്റ്റർ ചെയ്യാത്തവർക്ക് 500രൂപ അടച്ചു ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.