പത്തനംതിട്ട : ജനപക്ഷ നിയമങ്ങളിൽ ഏറ്റവും കരുത്തുള്ളതാണ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമമെന്ന് വിവരാവകാശ പ്രവർത്തകൻ ഡി.ബി ബിനു അഭിപ്രായപ്പെട്ടു. കേരള ജനവേദി സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവ് പാലിച്ചില്ലെങ്കിൽ മൂന്നുവർഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയും കമ്മീഷന് വിധിക്കാം. മാത്രമല്ല സിവിൽ കോടതിയുടെ അധികാരവും കമ്മീഷനുണ്ട്. നിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിച്ചാൽ മാത്രമേ നിയമത്തിന്റെ ഗുണഫലങ്ങൾ സാധാരണക്കാരിൽ എത്തി ചേരൂകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഷബീർ അഹമ്മദ്, റെജി മലയാലപ്പുഴ, കെ.എം രാജ, ശശികുമാർ തുരുത്തിയിൽ, ബിനു ജോർജ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ എന്നിവർ പ്രസംഗിച്ചു.