പന്തളം: സമസ്ത മേഖലയിലും പരാജയപ്പെട്ട പന്തളം നഗരസഭാ ബി.ജെ.പി ഭരണ സമിതി ജനങ്ങളുടെ നൻമയേ കരുതി രാജിവച്ച് പന്തളം ജനതയോടെ പ്രതിബദ്ധത കാട്ടണമെന്ന് ആവശ്യപ്പെട്ട് 29ന് രാവിലെ 10 ന് നഗരസഭയ്ക്കു മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നേതാക്കളായ അഡ്വ.കെ.എസ് ശിവകുമാർ.അഡ്വ.ഡി.എൻ തൃദീപ്,എ.നൗഷാദ് റാവുത്തർ, കെ.ആർ വിജയകുമാർ, ഷാജഹാൻ,കെ.ആർ.രവി.പന്തളം മഹേഷ് ,സുനിതാ വേണു. രത്‌നമണി സുരേന്ദ്രൻ, ശ്രീകുമാർ, വേണുകുമാരൻ നായർ പന്തളം വാഹിദ് സോമരാജൻ എന്നിവർ അറിയിച്ചു.