ചെങ്ങന്നൂർ: ഭാരതത്തിന്റെ മുൻപ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ജയന്തി സദ്ഭരണദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ബി വാജ്‌പേയി സമാനതകളില്ലാത്ത രാഷ്ട്രതന്ത്രജ്ഞൻ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ട്രഷറാർ കെ.ജി കർത്ത, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി സുരേന്ദ്രൻ, പി.ബി അഭിലാഷ്, ഷൈലജ രഘുറാം, കെ.ജിമനോജ്, ടി.ഗോപി, രഘുറാം ആലേലിൽ, വിശാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ ബി.ജെ.പി മണ്ഡലം കമ്മിറ്റി പാണ്ടനാട് വിവേകാന്ദ ഗ്രാമസേവാസമിതി പ്രസിഡന്റ് കെ.എൻ പുരുഷോത്തമന് കൈമാറി.