 
പത്തനംതിട്ട : ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ കേരളത്തെ മുമ്പോട്ടു പോകാൻ സി.പി.ഐക്ക് കഴിഞ്ഞുവെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം എസ്.വേണുഗോപാൽ പറഞ്ഞു. സി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.പി.ഐ ഡി.സി. ഓഫീസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ അസി.സെക്രട്ടറി മലയാലപ്പുഴ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ഡി.സജി, പി.ആർ.ഗോപിനാഥൻ , ഓയിൽപാം ഇന്ത്യാ ചേർമ്മാൻ എം.വി വിദ്യാധരൻ, സി.പി.ഐ എക്‌സി. അംഗങ്ങളായ അരുൺ കെ.എസ് മണ്ണടി, എം.പി മണിയമ്മ, ജില്ലാ കൗൺസിലംഗങ്ങളായ ആർ.ജയൻ, വി.കെ പുരുഷോത്തമൻപിളള, എ.ദീപകുമാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം.ഹനീഫ് , ജില്ലാ സെക്രട്ടറി എസ് അഖിൽ എന്നിവർ പ്രസംഗിച്ചു. സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ കൗൺസിൽ ഓഫീസ്, മണ്ഡലം, ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി പതാക ഉയർത്തി.